Reliance Communication are in uncertainty as the company plans to shut down its 2G and 3G wireless operations and voice call services.
ഇന്ത്യൻ ടെലികോം വിപണിയിലേക്ക് മുകേഷ് അംബാനിയുടെ ജിയോ കടന്നുവന്നതോടെ പിടിവള്ളി നഷ്ടപ്പെട്ട അനില്‍ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ അടച്ചുപൂട്ടുന്നു. ജിയോയുമായി നിരക്കുയുദ്ധത്തില്‍ പരാജയപ്പെട്ട റിലയൻസ് കമ്മ്യൂണിക്കേഷൻറെ 3000ത്തോളം ജീവനക്കാർക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. 44,300 കോടി രൂപയോളം കടബാധ്യതയുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻ നവംബർ 30 മുതല്‍ കമ്പനിയുടെ 3ജി, 2ജി സേവനങ്ങള്‍ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ അടുത്ത വർഷം ഡിസംബർ വരെയാണ് റിലയൻസ് കമ്മ്യൂണിക്കേഷന് ബാധ്യത തീർക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്. ഇതിൻറെ മുന്നോടിയായി കടബാധ്യത തീർക്കാനുള്ള സമയം നല്‍കിയിരിക്കുന്നത്. ഇതിൻറെ മുന്നോടിയായി കടബാധ്യത പരമാവധി ചുരുക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് 3ജി, 2ജി സേവനങ്ങള്‍ കമ്പനി അവസാനിപ്പിക്കുന്നത്. അതേസമയം ഈ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതോടെ കമ്പനിയുടെ വലിയ ശതമാനം ജീവനക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.